Wednesday, May 16, 2012

നന്മ മരം


നനഞ്ഞ മണ്ണിലമര്‍ന്ന കുഞ്ഞു കാലടികള്‍
ഇലയനക്കങ്ങല്‍ക്കിടയിലെ പൂവിതളോരം വരെ നീണ്ടു പോകുന്നു

കുന്നിറങ്ങിയ ഒരു നിശബ്ധത
പാതിയുരുകിയോലിക്കുന്ന അര്‍ദ്ധ നഗ്നരായ തണല്‍ക്കൂട്ടങ്ങള്‍ ...
ഉടലിനെ പൊതിഞ്ഞു രാകി മിനുക്കിയ ഇരുമ്പുമണം
ഒരു ലോറിക്കരച്ചിലില്‍ മാഞ്ഞു പോകുന്ന മാമ്പൂ മണങ്ങള്‍.....

ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ ഇരുന്നു ഞാന്‍ പുളിയിലകളെ ഓര്‍മ്മിചെടുക്കുന്നു
കുഞ്ഞു മിഴികളില്‍ കാക്കപ്പൂവിന്റെ നീല സൌന്ദര്യം പ്രിന്റ്‌ ചെയ്തെടുക്കുന്നു ..
സൌകര്യപൂര്‍വ്വം ഇന്ന് ഭക്ഷണം ഊട്ടുപുരയെന്ന ഹോട്ടലില്‍ നിന്നാണ് ..
നിറയെ ബോന്സായ് വളര്‍ത്തിയ എന്റെ വീടിനു വയല്‍ എന്ന് പേരും ...

11 comments:

ഞാന്‍ ക ഞ്ചാവടി ച്ചപ്പോള്‍ said...

ഇതിന്‍റെ ആശയം ഒന്ന് വിശദമാക്കാമോ ?എന്‍റെ അറിവില്ലായ്മകൊണ്ട് മനസ്സിലാകാത്തത് ആണോ എന്നറിയാനാണ്?ഇതാണോ ആധുനിക സാഹിത്യം ?
""പാതിയുരുകിയോലിക്കുന്ന അര്‍ദ്ധ നഗ്നരായ തണല്‍ക്കൂട്ടങ്ങള്‍"" എന്ന് പറഞ്ഞാലെന്താ?.......

ശ്രീ said...

kunju kunju postukal,nalla bhangiyulla vaakkukal kond thunnikkootiya ividam manoharamaanu ketto.

ശ്രീ said...

parayaan marannu well designed blog.enikkum ithpole aakki tharaamo?

ajith said...

ആദ്യകമന്റിലെ ചോദ്യത്തിന് രചയിതാവില്‍ നിന്ന് ഒരു മറുപടി....?

The Editors Catalogue said...

@ഞാന്‍ ക ഞ്ചാവടി ച്ചപ്പോള്‍ : സുഹൃത്തേ ..
നമ്മള്‍ കുഞ്ഞായിരിക്കുമ്പോള്‍ പൂവിനോടും കിളികളോടും എല്ലാം കൌതുകം കലര്‍ന്ന സ്നേഹത്തോടെ ഇടപഴകുമായിരുന്നു .

കുറച്ചു കൂടി കഴിയുമ്പോള്‍ നമ്മള്‍ സ്വാര്‍ഥതക്ക് വേണ്ടി അവയെ മുറിച്ചു മാറ്റുന്നു .അവസാനം സ്വന്തം ഫ്ലാറ്റില്‍ ഇരുന്നു കുഞ്ഞിനു മാവിനെക്കുറിച്ചും മാമ്പൂവിന്റെ മണത്തെക്കുറിച്ചും ഗൂഗിള്‍ ചെയ്യേണ്ട അവസ്ഥയെ ഞാന്‍ ഒന്ന് ഓര്‍ത്തു എന്നേ ഉള്ളൂ ..

പാതിയുരുകിയോലിക്കുന്ന അര്‍ദ്ധ നഗ്നരായ തണല്‍ക്കൂട്ടങ്ങള്‍"" എന്ന് പറഞ്ഞാലെന്താ? --
മുറിച്ചു മാറ്റുമ്പോള്‍ വെയിലില്‍ ഉരുകി വരുന്ന ഒരു കറ .. ശിഖരങ്ങള്‍ എല്ലാം വെട്ടി മാറ്റിയ മരങ്ങള്‍


#ഇത് പറഞ്ഞു കൊടുക്കേണ്ടി വന്നല്ലോ എന്ന എന്റെ അവസ്ഥയും .. :)

The Editors Catalogue said...

താങ്ക്സ് ശ്രീവേദ :)

ബെന്‍ജി നെല്ലിക്കാല said...

അധികം താമസിയാതെ നമ്മുടെ സമൂഹം ഫ്‌ളാറ്റാകുന്നതും കാണാം. നല്ല കവിത. ആശംസകള്‍

Unknown said...

അവസാന നാലു വരി നന്നായിഷ്ടപ്പെട്ടു... ആശംസകൾ

The Editors Catalogue said...

@benji nellikka , sumesh vasu : താങ്ക്യൂ ...!

Arun Kumar Pillai said...

സൂപ്പർ..

Arun Kumar Pillai said...

പ്ലസ്സിലും ഫെയ്സ്ബുക്കിലും മരങ്ങളെ നടാം. അതാണല്ലോ/അതും കൂടിയാണല്ലോ ഇപ്പോഴത്തെ പ്രകൃതി സ്നേഹം..

സുന്ദരമായ ചിന്തകൾ

Post a Comment

 
;