Wednesday, January 18, 2012

രാക്കാഴ്ചകള്‍ ..രാത്രിവണ്ടികളുടെ ഇടതടവില്ലാത്ത അലച്ചില്‍ ..
രാക്കാഴ്ചകള്‍ ..
ഉന്തുവണ്ടികളുടെ ജീവനുറ്റ താളങ്ങള്‍ ..
നീലസാരിയുടുത്ത ഓറഞ്ചു വില്പനക്കാരി ..
പുറന്തോട് മാറ്റി നുണഞ്ഞു രസിക്കുന്നവര്‍ ..
ചുറ്റും ചിതറി വീണ മധുരത്തിന്റെ തുണ്ടുകള്‍ ..

അഴുക്കു ചാലോളം ചെന്ന്
തിരിച്ചു വന്ന ഒരു കുഞ്ഞ് ..
സ്യൂട്ട് കേസുകളുടെ നനഞ്ഞ മണം..
ഇടതടവില്ലാതെ പലകോണില്‍ നിന്നും
ഉയരുന്ന റിംഗ്ടോണുകള്‍ ..

വേലി കെട്ടിത്തിരിച്ച പച്ചപ്പുകള്‍ ..
ആള്‍മറയിട്ട കിണറുകള്‍ ..
ഇരുട്ടില്‍ കേള്‍ക്കാതെ പോവുന്ന
വേനലിന്റെ മണമുള്ള ഒച്ചകള്‍ ..

1 comment:

Jefu Jailaf said...

ഇതിഷ്ടപ്പെട്ടു..

Post a Comment

 
;