നനഞ്ഞ മണ്ണിലമര്‍ന്ന കുഞ്ഞു കാലടികള്‍
ഇലയനക്കങ്ങല്‍ക്കിടയിലെ പൂവിതളോരം വരെ നീണ്ടു പോകുന്നു
കുന്നിറങ്ങിയ ഒരു നിശബ്ധത
പാതിയുരുകിയോലിക്കുന്ന അര്‍ദ്ധ നഗ്നരായ തണല്‍ക്കൂട്ടങ്ങള്‍ ...
ഉടലിനെ പൊതിഞ്ഞു രാകി മിനുക്കിയ ഇരുമ്പുമണം
ഒരു ലോറിക്കരച്ചിലില്‍ മാഞ്ഞു പോകുന്ന മാമ്പൂ മണങ്ങള്‍.....
ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍ ഇരുന്നു ഞാന്‍ പുളിയിലകളെ ഓര്‍മ്മിചെടുക്കുന്നു
കുഞ്ഞു മിഴികളില്‍ കാക്കപ്പൂവിന്റെ നീല സൌന്ദര്യം പ്രിന്റ് ചെയ്തെടുക്കുന്നു ..
സൌകര്യപൂര്‍വ്വം ഇന്ന് ഭക്ഷണം ഊട്ടുപുരയെന്ന ഹോട്ടലില്‍ നിന്നാണ് ..
നിറയെ ബോന്സായ് വളര്‍ത്തിയ എന്റെ വീടിനു വയല്‍ എന്ന് പേരും ...



- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact