ഒരിലത്തണലില്‍ തണുത്തു വിറച്ചു ഒരുറുമ്പ്..
ഭാരിച്ച ഇലയനക്കങ്ങളില്‍ ഒരു അരിമണി ..
കാര്‍പോര്‍ച്ചിലെ ഇരുമ്പുതൂണുകള്ക്കിടയില്
നനഞ്ഞോലിച്ചു പോയ രാസരേഖകള് ..
ദിശയറിയാതെ പേടിച്ചരണ്ട രണ്ടു കണ്ണുകള്‍ ..
കാല് പെരുമാറ്റങ്ങള്‍ ..ഓടിയകലെണ്ടവ ..
എന്റെ വിരല്‍ത്തുമ്പിലെ രാജകീയ സഞ്ചാരം ..
പോര്‍ച്ചിലെ ഇരുമ്പുകാലുകള്‍ വരെ ..
തിരിഞ്ഞു വീടിനുള്ളിലേക്ക് ..
നനഞ്ഞ ആശ്ലേഷങ്ങള്‍ ..
പിന്നെ വാതില്ക്കളോളം തിരിച്ചുവരവ് ..
തികച്ചും അപ്രതീക്ഷിതമായ് തന്നെ ..
- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact