നിന്നോട് സംവദിക്കുവാന്‍
ഹൃദയത്തിന്റെ ഭാഷകള്‍ ഞാന്‍ ഡീകോഡ് ചെയ്തെടുക്കുകയാണ് ..
ഇന്നലെ വരെ ചടുലമായിരുന്ന എന്റെ ഈണങ്ങള്‍
ഒരു നിമിഷാര്ധ നിര്‍വൃതിയിലൊരു മൌനത്തില്‍ ഞാന്‍ തളച്ചിട്ടു ..
പതിയെ മങ്ങി തെളിഞ്ഞു വരുന്ന സ്ക്രീനില്‍ നീയും കുറെ മഞ്ചാടിമണികളും ഒപ്പിയെടുത്ത കണ്ണീര് നനവുള്ള പഴയൊരു തൂവാലയും ..
കൊതിയോടെ നോക്കിയിരുന്നൊരു
ഡപ്പി നിറയെ മഴവില്‍ സ്വപ്നങ്ങള്‍ ഊതി പറപ്പിക്കുന്ന
മുഷിഞ്ഞ ഉടുപ്പിട്ട കുട്ടിയാണ് ഞാന്‍ ..
അല്ലെങ്കിലും കുരുന്നു കിനാവുകള്ക്കെന്തു ഭാഷ ..
വാക്കുകള്‍ക്കപ്പുറത്തെ കുസൃതി നോട്ടങ്ങള്‍ക്ക് അവര്‍ക്കിടയില്‍ വലിയൊരു ലോകം തന്നെയുണ്ട് ...
ഹൃദയത്തിന്റെ ഭാഷകള്‍ ചില മൌനങ്ങളില് ..
ചില നോട്ടങ്ങളില്‍ ..കൊടുക്കല്‍ വാങ്ങലുകളില്‍ ..തങ്ങി നില്ക്കുന്നു ..
എനിക്കവയെ നിനക്കുവേണ്ടി ഇനിയും ഡീകോഡ് ചെയ്യേണ്ടതുണ്ട് ..
- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact