Pages

Sunday, December 30, 2012

നീ

(Sketch : Bincy )

ചിലപ്പോഴെല്ലാം നീ ഒരു വലിയ ആല്‍മരമാകാറുണ്ട് ..
അരികിലെത്തുമ്പോള്‍ ഒന്നിരിക്കാനും 
ആ തണുപ്പറിയാനും 
പിന്നീടെപ്പോഴും ആ തണുത്ത മണ്ണിന്റെ ഓര്മ ഉള്ളു തണുക്കുവാനും 
തോന്നുന്ന ഒരു വലിയ ഒരാല്‍ മരം ..
ഞാനിപ്പോ അതിന്റെ തണലില്‍ ഇരിക്കുകയാണ് ...
മഞ്ഞ നിറമുള്ള ഇലകളില്‍ എന്റെ ഹൃദയത്തിന്റെ വേരിനും നിറം കൊടുത്തു കൊണ്ട് ...

Saturday, December 22, 2012

Unto Thee

വേവുന്ന ഒരു ഓര്‍മിപ്പിക്കലിലൂടെയുള്ള യാത്രയാണ്
ആഴത്തില്‍ നിന്നിലേക്കുള്ള വേരിലേക്ക് എന്നെയെത്തിക്കുന്നതും ...

 അതിന്റെ പച്ചമണമുള്ള തണുപ്പില്‍ എന്നെയുറക്കുന്നതും ..
വിത്തിന്റെയുള്ളിലെ ശലഭ മയക്കത്തിലേക്ക്‌ കൊണ്ടുപോകുന്നതും ...

The missing you


















പുഴയില്‍ വീണു കുതിര്‍ന്ന നിലാവിന്റെയല്ലികള്‍ 
അലിഞ്ഞു അടിതട്ടോളം ചെല്ലുമ്പോള്‍ ..
വിടര്‍ന്ന കണ്ണിലെ ഇളകുന്ന പരല്‍ നോട്ടങ്ങള്‍ ഞാന്‍ കാണാതിരിക്കുന്നതെങ്ങനെ ?

ഒരു വാക്കിന്റെ ദൂരെമരികെയാണ് ഞാനെന്നു പറയുവതെങ്ങനെയിനി
നീയൊരു പച്ചവാക്കിന്‍ നാമ്പായ്‌ മുളച്ചു പൊങ്ങുമ്പോള്‍ ..


The Bird

ഇടക്കെപ്പോഴോ കൂട്ടിലൊരിളം ചൂടാര്‍ന്ന തൂവല്‍ മണം മാത്രമൊതുക്കി 

അകലേക്കു പാടിയകന്നു പോയൊരു നീലതൂവലിന്റെ 
നേര്‍ത്ത ചിറകടിയൊലികളും 

ഒരു മഴുവിന്റെയവസാനത്തെ ഘര്‍ഷണങ്ങളും 
കണ്ണിലൊരു പാതിരാവിന്റെ തണുപ്പും ..ഭീതിയും 
ചിറകടിയൊച്ചകളും മാത്രം !