Pages

Saturday, April 28, 2012

ഈണം

നിന്റെ പ്രണയത്തിനായൊരു പൂവും ഞാനിറൂത്തതെയില്ലിതുവരെ...
നിന്റെ അകലങ്ങളിലെന്‍ മിഴിപ്പൂ കൊഴിഞ്ഞതെയില്ല ...
ചുവന്ന നക്ഷത്രപൂക്കളില്‍ നിന്നൊരു സ്വപ്നവും കടം കൊണ്ടതെയില ..
നിറമില്ലാതെ പോയ ഭൂമിയുടെ അറ്റങ്ങളിലേക്ക്
അതിരുകളില്ലാതെ മനസ്സിനെ മേയിച്ചുമില്ല ...
പതിയെ മധുരമൂരുന്നൊരു വാക്കിന്റെ പിന്നിലെ
മകര സന്ധ്യയെ പുല്കിയതുമില്ല ...
ഇന്നലെ നിലാവ് പെയ്തു തോരും വഴികളില്‍
ഒരു പട്ടോര്‍മ്മയുടെ ഓളം പോലെ ..
ശ്രുതിയൂട്ടിയോരെന്‍ ഈണം നീ മൂളും വരെ...
ആ മിഴികളുടെ നീല കയങ്ങളിലേക്ക് ഞാന്‍ ഊളിയിട്ടതെയില്ല...

5 comments:

  1. പ്രണയം നിലനിർത്താൻ പൂവുകളെ വേദനിപ്പിക്കാത്തൊരു നീണ്ട ജന്മം നേരുന്നു. !!

    ReplyDelete
  2. പ്രണയമാണ് ഏവരെയും മുന്‍പോട്ടു നയിക്കുന്നത് എന്നാ വിചാരം എനിക്കില്ല .............

    ReplyDelete
  3. അങ്ങിനെയൊന്നുമുണ്ടായിട്ടേയില്ല..

    ReplyDelete
  4. @കരീം മാഷ്‌ : ഹ ഹ കരീം മാഷേ ... :)

    ReplyDelete