Pages

Tuesday, April 10, 2012

കൊച്ചിയിലേക്ക് ...

പ്രണയത്തിന്റെ ഒരു സൂചി
വല്ലാതെ മുറിവേല്‍പ്പിക്കുന്നു ...
ഇനിയും വരച്ചു തീര്‍ന്നിട്ടില്ലാത്ത അപൂര്‍ണ രൂപങ്ങള്‍ 
എനിക്കപരിചിതനായ നിന്നെ ഹൃദയം കൊണ്ട് വെളുത്ത കാന്‍വാസിലേക്ക് കോറിയിടുന്നു..
നിന്നെ എനിക്കറിയില്ല ...
ഈ തണുത്ത മൌനവും നീളന്‍ രോമാക്കുപ്പായങ്ങളും നിന്റെതല്ല ...
ഹൃദയത്തോട് ചെര്‍ന്നുറങ്ങിയ എന്റെ സ്വപ്നങ്ങളുടെ മിടിപ്പ് ...
ഒരു ശരത്കാല സന്ധ്യയില്‍ മടിയില്‍ തല വെച്ച് മിഴികള്‍ നിറയെ സ്വപ്നം കണ്ട നീയല്ല ഇത് ....
തിരിച്ചു വരണമെന്നുണ്ട് ...
നടന്നു തീര്‍ന്നിട്ടില്ലാത്ത ഇടവഴികളിലൂടെ ഒരിക്കല്‍ക്കൂടി ..ഒരുമിച്ചു ...
പതിവ് പോലെ പൊട്ടിച്ചിരിക്ക് വഴി മാറിയ ..കുഞ്ഞു സ്വകാര്യങ്ങളിലേക്ക് ...



1 comment:

  1. വളരെ മനോഹരമായ കാല്പനികത..അലസമായി തുറന്നിട്ട കിളിവാതിലിലൂടെ പ്രണയം കടന്നു വന്നു എന്ന് പറയുന്നതുപോലെ....

    ReplyDelete