Tuesday, May 15, 2012

ഉച്ച


 പകല്‍ 

ഉച്ച മയക്കങ്ങളിലേക്ക് ഊളിയിട്ട ഒരു വിശപ്പ്‌ ..
നിന്റെ കണ്ണുകളില്‍ പാതി വിരിച്ചിട്ട സ്വപ്നത്തിന്റെ അലസ ഗമനം ..


പടിയിറങ്ങി നടന്നു വരുന്ന വിയര്‍ത്ത കൊലുസിന്റെ താളം ...
മഞ്ഞ മന്ദാരത്തിന്റെ ഇതളില്‍ പെയ്തു തോരുന്ന വെയില്ചീളുകള്‍....
നിറയെ ഓര്‍മ്മ പൂക്കുന്ന ഒരു കാടായി നമ്മള്‍ ..


തുന്നാതെ പോയ എന്റെ ഓര്മക്കുപ്പായം 


ഇടവഴിപ്പൂക്കളുടെ നിറുകയില്‍ വിരലോടിച്ചു 
ഒരു മൌനം കടന്നു പോകുന്നു ..
തേങ്ങലിന്റെ നിറമുള്ള കനച്ച ഒരെണ്ണം ..
എന്റെ പുസ്തകത്തിലെ നീ അറിയാതെ പോയ മയില്‍ പീലി കിനാവ്‌ പോലെ 


നീ എന്നിലേക്ക്‌ 


ഉടല് കരിഞ്ഞു ഉച്ച മരം തന്ന അമ്മത്തണലിന്റെ കൂട്ടില്‍ 
ഇടത്തെ കൊമ്പിലേക്ക്  ചാഞ്ഞു നോക്കുന്ന ഒരു കിളി  
ഊട്ടിയുറക്കിയ  താരാട്ടിന്റെ ശീലുപോലെ നേര്‍ത്തു നേര്‍ത്തു ഒരു പുഴയടയാളം..
ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങുന്ന ചോദ്യം പോലെ വേനല്‍ ശരങ്ങള്‍ ..

9 comments:

ഫസല്‍ ബിനാലി.. said...

കുറച്ചുകൂടി.....?

റിയ Raihana said...

ആശംസകള്

The Editors Catalogue said...

ഉടനെ ..

Anonymous said...

nice...!

ajith said...

ഞാന്‍ ഒരു ഭൂതക്കണ്ണാടി തപ്പി കുറെ നടന്നു. ഈ ചെറിയ ഫോണ്ട് ഒന്ന് വായിക്കണമല്ലോ. എന്തായാലും കിട്ടിയില്ല, കഷ്ടപ്പെട്ടു വായിച്ചു. കൊള്ളാം കേട്ടോ. പക്ഷെ ഇനിയും വലിയ ഫോണ്ടാക്കിയില്ലെങ്കില്‍.....ഭൂതം വരും

Anonymous said...

ഇതെന്നാ കഞ്ചാവടിച്ചിട്ട് ഇരുന്ന് എഴുതിയതാണോ?

The Editors Catalogue said...

@ajith : ഭൂതം വേണ്ട...ഫോണ്ട് സൈസ് കൂട്ടാം .. :)

Satheesan OP said...

ഇടവഴിപ്പൂക്കളുടെ നിറുകയില്‍ വിരലോടിച്ചു
ഒരു മൌനം കടന്നു പോകുന്നു ..
തേങ്ങലിന്റെ നിറമുള്ള കനച്ച ഒരെണ്ണം ..
എന്റെ പുസ്തകത്തിലെ നീ അറിയാതെ പോയ മയില്‍ പീലി കിനാവ്‌ പോലെ ..
ഇഷ്ടായി..

The Editors Catalogue said...

@Satheesan .Op : താങ്ക്യൂ ...

Post a Comment

 
;