Pages

Monday, January 30, 2012

ചില നേരങ്ങളില്‍ ..

ചിലപ്പോഴെല്ലാം ഞാന്‍ തനിച്ചാണ് .മറ്റുള്ളവരോടൊപ്പം...

മറ്റുചിലപ്പോള്‍ ഞാന്‍ സ്വയം ആഘോഷിക്കുന്നു ..നിങ്ങളോടൊപ്പം തന്നെ ...

Monday, January 23, 2012

ഒരു മഴക്കാലയാത്ര ..


ഒരിലത്തണലില്‍ തണുത്തു  വിറച്ചു ഒരുറുമ്പ്..
ഭാരിച്ച ഇലയനക്കങ്ങളില്‍ ഒരു അരിമണി ..

കാര്പോര്ച്ചിലെ ഇരുമ്പുതൂണുകള്‍ക്കിടയില്‍
നനഞ്ഞോലിച്ചു പോയ രാസരേഖകള്‍ ..
ദിശയറിയാതെ പേടിച്ചരണ്ട രണ്ടു കണ്ണുകള്‍ ..

കാല്‍ പെരുമാറ്റങ്ങള്‍ ..ഓടിയകലെണ്ടവ ..
എന്റെ വിരല്‍ത്തുമ്പിലെ രാജകീയ സഞ്ചാരം ..
പോര്ച്ചിലെ ഇരുമ്പുകാലുകള്‍ വരെ ..

തിരിഞ്ഞു വീടിനുള്ളിലേക്ക് ..
നനഞ്ഞ ആശ്ലേഷങ്ങള്‍ ..
പിന്നെ വാതില്ക്കളോളം തിരിച്ചുവരവ് ..
തികച്ചും അപ്രതീക്ഷിതമായ്‌ തന്നെ ..

Thursday, January 19, 2012

നീ ..





ഒരു കുടന്ന ചിരി
നിലാവ് പോലെ നീ ..
വരച്ചിട്ട പോലെ നമ്മുടെ ആകാശങ്ങള്‍ ...
വാക്കുകള്‍ മതി വരാതെ പോല്‍ പ്രണയം ..

Wednesday, January 18, 2012

രാക്കാഴ്ചകള്‍ ..



രാത്രിവണ്ടികളുടെ ഇടതടവില്ലാത്ത അലച്ചില്‍ ..
രാക്കാഴ്ചകള്‍ ..
ഉന്തുവണ്ടികളുടെ ജീവനുറ്റ താളങ്ങള്‍ ..
നീലസാരിയുടുത്ത ഓറഞ്ചു വില്പനക്കാരി ..
പുറന്തോട് മാറ്റി നുണഞ്ഞു രസിക്കുന്നവര്‍ ..
ചുറ്റും ചിതറി വീണ മധുരത്തിന്റെ തുണ്ടുകള്‍ ..

അഴുക്കു ചാലോളം ചെന്ന്
തിരിച്ചു വന്ന ഒരു കുഞ്ഞ് ..
സ്യൂട്ട് കേസുകളുടെ നനഞ്ഞ മണം..
ഇടതടവില്ലാതെ പലകോണില്‍ നിന്നും
ഉയരുന്ന റിംഗ്ടോണുകള്‍ ..

വേലി കെട്ടിത്തിരിച്ച പച്ചപ്പുകള്‍ ..
ആള്‍മറയിട്ട കിണറുകള്‍ ..
ഇരുട്ടില്‍ കേള്‍ക്കാതെ പോവുന്ന
വേനലിന്റെ മണമുള്ള ഒച്ചകള്‍ ..

പച്ച നിറമുള്ള ഓര്‍മ്മകള്‍ ..



അമര്ത്തിയുരച്ചു തേഞ്ഞ വെള്ളതണ്ടില്‍
സ്ലേറ്റു പെന്‍സിലിന്റെ കറുത്ത കറ..
തെളിഞ്ഞു വരുന്ന കറുപ്പില്‍ ചൂണ്ടു വിരലാല്‍ വരച്ച വേദന
ഇന്നലെ ഞാറു നടുന്ന ദിവസമായിരുന്നു ..

ആരതി തെളിച്ചു പൊള്ളിയ വിരല്‍തുമ്പില്‍
നിവേദ്യത്തിന്റെ മധുരം പോലെ പ്രണയം ...
ഇടയ്ക്കു നോവും കിനാവും പങ്കിട്ട സായന്തനങ്ങള്‍ ..

ഈര്‍ക്കിലിചീന്തിന്റെ പച്ച വേദന പോലെ
ഉടച്ചുരുട്ടിയ ഉരുളകളില്‍ വിതറിയ തിലോദകതിന്റെ
ആവി കയറുന്ന കരിന്തിരിയോര്മകള്‍ ...

പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ഊര്‍ന്നു വീണ
പെന്‍സില്‍ തുണ്ടിന്റെ ഒപ്പം ഒരു തുള്ളി കണ്ണീര്‍ ..
പച്ച നിറമുള്ള ഓര്‍മ്മകള്‍ ..